ശബരിമല ആക്രമണം: പ്രതികളെ പിടികൂടാന്‍ എസ‌്പിമാരുടെ പ്രത്യേക സംഘം

തിരുവനന്തപുരം: ശബരിമലയില്‍ സ‌്ത്രീകളെ തടയുകയും മാധ്യമ പ്രവര്‍ത്തകരെയും പൊലീസിനെയും അക്രമിക്കുകയും ചെയ‌്ത കേസില്‍ പ്രതികളെ പിടികൂടാന്‍ എല്ലാ ജില്ലകളിലും എസ‌്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കുന്നു. സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയവരെ കണ്ടെത്താന്‍ സൈബര്‍ പൊലീസും ഹൈടെക‌് സെല്ലും അന്വേഷണം ശക്തമാക്കും. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ഗ്രൂപ്പുകളെ ശക്തമായി നിരീക്ഷിക്കാനും എസ‌്പിമാര്‍ക്ക‌് വിവരം നല്‍കാനും ഇന്റലിജന്‍സിനും ബുധനാഴ‌്ച പൊലീസ‌് ആസ്ഥാനത്ത‌് ചേര്‍ന്ന ഉന്നത പൊലീസ‌് യോഗം നിര്‍ദേശം നല്‍കി.
