നിങ്ങളുടെ വാദത്തിന് ആചാരത്തിന്റെ പിന്‍ബലം മാത്രമെയുള്ളു, ഞങ്ങള്‍ക്ക് നിയമം പാലിക്കണം: ഐ. ജി. ശ്രീജിത്ത്

സന്നിധാനം> ‘നിങ്ങളെ ഉപദ്രവിക്കാനല്ല ഞങ്ങള്‍ വന്നിട്ടുള്ളത്. നിയമം നടപ്പാക്കാനാണ്. നിങ്ങളുടെ വാദത്തിന് ആചാരത്തിന്റെ പിന്‍ബലം മാത്രമെയുള്ളു.ഞങ്ങള്‍ക്ക് നിയമം പാലിക്കണം. അതിനുള്ള ബാധ്യതയുണ്ട്. ഞാനും വിശ്വാസിയാണ് .’ സന്നിധാനത്ത് തടിച്ചുകുടിയ പ്രതിഷേധക്കാരോട് ഐ. ജി. ശ്രീജിത്ത് പറഞ്ഞു.
നിയമം നടപ്പാക്കാന്‍ പൊലീസിന് ബാധ്യതയുണ്ട്. അതിനനുവദിക്കണമെന്നും തടിച്ചുകൂടിയവര്‍ പിരിഞ്ഞുപോകണമെന്നും ഐ ജി ആവശ്യപ്പെട്ടു. രാവിലെ മലകയറി തുടങ്ങിയ ആന്ധ്രയില്‍നിന്നുള്ള മാധ്യമപ്രര്‍വത്തക കവിതയേയും എറണാകുളം സ്വദേശിനിയേയും സുരക്ഷയൊരുക്കി നടപന്തലിനടുത്തേക്ക് എത്തിച്ചശേഷമാണ് ഐജി പ്രതിഷേധക്കാരോട് സംസാരിച്ചത്.വളരെ പക്വതയാര്‍ന്ന രീതിയിലാണ് ഐ ജി നിലപാടറിയിച്ചത്.

നിങ്ങള്‍ നാമം ജപിക്കുന്നുവെങ്കില്‍ അതായിക്കൊള്ളൂവെന്നും ഐ ജി പറഞ്ഞു. സുരക്ഷാ കവചം അഴിച്ചുവെച്ചാണ് ഐജി പ്രതിഷേധക്കാരോട് സംസാരിച്ചത്. എന്നാല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ല.

