സായാഹ്ന ധർണ സംഘടിപ്പിച്ചു

കൊയിലാണ്ടി: സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും ഡിസ്റ്റിലറിയും തുടങ്ങാനുള്ള നീക്കം വൻ അഴിമതിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ രാജിവെക്കണമെന്ന് കെ.പി.സി.സി. നിർവാഹകസമിതി അംഗം യു. രാജീവൻ ആവശ്യപ്പെട്ടു. കൊയിലാണ്ടി നിയോജകമണ്ഡലം യു.ഡി.എഫ്. കമ്മിറ്റി ബ്രൂവറി അഴിമതിക്കും ദുരിതാശ്വാസ വിതരണത്തിലെ അലംഭാവത്തിനുമെതിരേ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം യു.ഡി.എഫ്. വി.പി. ഇബ്രാഹിംകുട്ടി അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി സമദ് പൂക്കാട്, പി. ദാമോദരൻ, മഠത്തിൽ നാണു, പി. രത്നവല്ലി, രാജേഷ് കീഴരിയൂർ, സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ, സി.പി. അലി, പടന്നയിൽ പ്രഭാകരൻ, എം. അഹമ്മദ് കോയഹാജി, പി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

