ബിജെപി പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളി നടേശന്റെ കോലം ബിജെപി പ്രവര്‍ത്തകര്‍ ത്തിച്ചു

പറവൂര്‍: ശബരിമല സ്ത്രീപ്രവേശവന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കോലം ബിജെപി പ്രവര്‍ത്തകര്‍ കത്തിച്ചു. പറവൂര്‍ മൂത്തകുന്നത്ത് ബിജെപിയും ഹിന്ദു ഐക്യവേദിയും വെള്ളാപ്പള്ളിക്കെതിരെ അസഭ്യവര്‍ഷവുമായി പ്രകടനം നടത്തി. തുടര്‍ന്നാണ് കോലം കത്തിച്ചത്.
ശബരിമല വിഷയത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഇരട്ടത്താപ്പ് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന് ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. വിശ്വാസത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചും കലഹിച്ചും കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ സമാന ചിന്താഗതിക്കാരായ ഹൈന്ദവ സംഘടനകളെ അണിനിരത്തുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

