വെണ്ടോര്‍ കനാലില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ആമ്പല്ലൂര്‍: വെണ്ടോര്‍ കനാലില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കനാലിന് സമീപം താമസിക്കുന്ന കരുമാലിക്കല്‍ ലോനപ്പന്റെ ഭാര്യ അന്നം (79) ആണ് മരിച്ചത്. പുലര്‍ച്ചെ ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ ഒഴികെ ശരീരഭാഗങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു മൃതദേഹം. കാലിലെ മുറിവിന്റെ പാടുകള്‍ കണ്ടാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്.
അയല്‍വാസിയായ യുവാവാണ് മൃതദേഹം ആദ്യം കണ്ടത്. ഈ സമയത്ത് മൃതദേഹത്തില്‍നിന്നു പുക ഉയരുന്നുണ്ടായിരുന്ന എന്നാണ് ഇയാളുടെ മൊഴി. മൃതദേഹത്തിന് അരികില്‍നിന്നു പ്ലാസ്റ്റിക് കുപ്പി കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

പുലര്‍ച്ചെ അഞ്ചരയ്ക്ക് അന്നം സ്ഥിരമായി പള്ളിയില്‍ പോകാറുണ്ട്. ആഭരണങ്ങള്‍ ഊരിവച്ചാണ് ഇന്നു പുറത്തിറങ്ങിയത്. ഇളയ മകന് ജോണ്‍സന്റെ വീട്ടിലാണ് അന്നവും ഭര്‍ത്താവും താമസിക്കുന്നത്. ഫോറന്‍സിക് വിദഗ്ദധര്‍ എത്തി പരിശോധന നടത്തി. പുതുക്കാട് എസ്എച്ച്ഒ എസ്.പി. സുധീരന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെ പരിശോധനകള്‍ക്ക് ശേഷം അന്വേഷണം ആരംഭിച്ചു.

