KOYILANDY DIARY.COM

The Perfect News Portal

ഹിമാചലില്‍ കനത്ത മഴ: മ​ണാ​ലി​യി​ല്‍ 43 മ​ല​യാ​ളി​ക​ള്‍ കു​ടു​ങ്ങി​ക്കി​ടക്കുന്നു

ഡ​ല്‍​ഹി: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന ഹി​മാ​ച​ല്‍പ്ര​ദേ​ശി​ലെ മ​ണാ​ലി​യി​ല്‍ 43 മ​ല​യാ​ളി​ക​ള്‍ കു​ടു​ങ്ങി​ക്കി​ടക്കുന്നു. ​പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ല്‍ നി​ന്നു​ള്ള 30 അം​ഗ സം​ഘ​വും തി​രു​വ​ന​ന്ത​പു​ര​ത്തു​ നി​ന്നു​ള്ള 13 അം​ഗ സം​ഘ​വു​മാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ഒ​ലി​ച്ചു​പോ​യ​തോ​ടെ മ​ണാ​ലി ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. യാ​ത്രാ​ സൗ​ക​ര്യ​ങ്ങ​ള്‍ സാ​ധാ​ര​ണ നി​ല​യി​ലാ​യാ​ല്‍ എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും മ​ണാ​ലി​യി​ല്‍ നി​ന്നു പു​റ​ത്ത് എ​ത്തി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ഹി​മാ​ച​ല്‍പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ജ​മ്മു കാ​ശ്മീ​ര്‍ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ഴ​ക്കെ​ടു​തി​യി​ല്‍ പ​ന്ത്ര​ണ്ടു​പേ​രാ​ണ് മ​രി​ച്ച​ത്. പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ മ​ണാ​ലി​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ഡ​ല്‍​ഹി, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഉ​ത്ത​രാ​ഖണ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ടു​ത്ത ദി​വ​സം ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ഉ​ത്ത​രേ​ന്ത്യ​യി​ല്‍ തു​ട​രു​ന്ന ക​ന​ത്ത മ​ഴ ര​ണ്ടു​ദി​നം കൂ​ടി തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *