അഴിക്കോടൻ ദിനം ആചരിച്ചു

കൊയിലാണ്ടി; CPIM അണേല, കുറുവങ്ങാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അഴിക്കോടൻ ദിനം ആചരിച്ചു. നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കന്മന ശ്രീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ അദ്ധ്യക്ഷനായി.
ചടങ്ങിൽ പ്രദേശത്തെ മുതിർന്ന പൗരന്മാരെ ആദരിച്ചു. ജനതാദൾ വിട്ട് സി.പി.എം ലേക്ക് വന്ന കനാത്ത് താഴെ സന്തോഷിനെ സൗത്ത് ലോക്കൽ സിക്രട്ടറി പി.കെ. ഭരതൻ സ്വീകരിച്ചു. ശശികുമാർ സ്വാഗതവും. ബി.എൽ.ലിബീഷ് നന്ദിയും പറഞ്ഞു.
