മംഗലം ഡാമിനടുത്ത് റബര്‍ തോട്ടത്തില്‍ പുലി കുടുങ്ങി

പാലക്കാട്: മംഗലം ഡാമിനടുത്ത് റബര്‍ തോട്ടത്തില്‍ പുലി കുടുങ്ങി .ഓടംത്തോട് നന്നങ്ങാടിയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കെണിയിലാണ് കുടുങ്ങിയത്. കാട്ടുമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണിത്.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയേയും മറ്റും പിടികൂടാന്‍ നാട്ടുകാര്‍ വെയ്ക്കുന്ന കെണിയിലാണ് കുടുങ്ങിയത്. രാവിലെ റബര്‍ വെട്ടാനെത്തിയ തൊഴിലാളിയാണ് പുലിയുടെ ഗര്‍ജ്ജനം കേട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ കരിക്കയം ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മൃഗഡോക്ട്ടര് വന്ന് മയക്കുമരുന്ന് കുത്തിവെച്ച് പുലിയെ കൂട്ടിലാക്കി കൊണ്ടുപോകും.

