KOYILANDY DIARY.COM

The Perfect News Portal

വിവിധ പ്രവൃത്തികൾക്കായി 1 കോടി രൂപ അനുവദിച്ചു: കെ.ദാസൻ എം.എൽ.എ

കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ  വിവിധ പ്രവൃത്തികൾക്കായി 1 കോടി രൂപ കെ.ദാസൻ എം.എൽ.എയുടെ 2018-19 വർഷത്തെ പ്രദേശിക വികസന നിധിയിൽ നിന്നായി അനുവദിച്ചു.
കൊയിലാണ്ടി ഗവ.ഐ. ടി. ഐ പുതിയ കെട്ടിടത്തിലെ വൈദ്യുതീകരണം – 5 ലക്ഷം, പയ്യോളി എൻ.എച്ച് 20ാം മൈൽ റെയിൽവെ ലൈൻ റോഡ്- 5 ലക്ഷം,  പയ്യോളി മനത്താനത്ത് മുക്ക് – എച്ചിലാട്ടുവയൽ റോഡ് – 2 ലക്ഷം,  തിക്കോടി എൻ.എച്ച്.പുതുക്കോളി ലൈൻ റോഡിൽ ബ്രാഞ്ച് കനാൽ പ്രവൃത്തി – 6 ലക്ഷം,  മൂടാടി ഹിൽ ബസാർ കനാൽ റോഡ്- 7.5 ലക്ഷം, നന്തി 20 മൈൽ കുനിക്കാട് താഴെ റോഡ് – 5 ലക്ഷം,  കൊയിലാണ്ടി പുത്തലത്ത് കുന്ന് റോഡ് – 5 ലക്ഷം,  വിയ്യൂർ അരീക്കൽ താഴെ റോഡ് – 5 ലക്ഷം,  കുറുവങ്ങാട് പാവുവയൽ ഫീൽഡ് ബോത്തി നിർമ്മാണം – 10 ലക്ഷം, ചെങ്ങോട്ടുകാവ് പാവറ വയൽ വൈദ്യർ റോഡ്- 5 ലക്ഷം,  കീഴനമുക്ക് കൃഷ്ണൻ നായർ നട റോഡ്- 10 ലക്ഷം,  ചേമഞ്ചേരി ഉമ്മാരിയിൽ റോഡ് രണ്ടാം ഘട്ടം – 6 ലക്ഷം,  വെങ്ങളം കൊറ്റ്യാടത്ത് താഴെ റോഡ് – 4 ലക്ഷം,  കുഞ്ഞികുളങ്ങര വെള്ളാമ്പാട്ട് കോളനി റോഡ്- 5 ലക്ഷം,  മുണ്ടക്കൽ താഴെ വികാസ് നഗർ റോഡ് – 4 ലക്ഷം,  നെല്ലൂളി താഴെ സൈഫൺ ഭാഗത്ത് ഡ്രെയിനേജ് – 2 ലക്ഷം,  കൊല്ലം കോയസ്സന്റകത്ത് നടപ്പാതയും ഓവുചാലും – 1 ലക്ഷം,  മണ്ഡലത്തിലെ 8 വില്ലേജ് ഓഫീസുകളിലും ഓരോ ലാപ്ടോപ്പ് വീതം – 2.7 ലക്ഷം,  ചേമഞ്ചേരി അഭയം ചാരിറ്റബിൾ സൊസൈറ്റിക്ക് വാഹനം – 5 ലക്ഷം,  തിക്കോടി കളത്തിൽ മുക്ക് മംഗലശ്ശേരി റോഡ്- 5 ലക്ഷം.
പണം അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവൃത്തികളുടെ എസ്റ്റിമേറ്റുകൾ തയ്യാറാക്കി നൽകുവാൻ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എഞ്ചിനീയർമാർക്ക് കലക്ടർ നിർദ്ദേശം നൽകി കഴിഞ്ഞു.  എസ്റ്റിമേറ്റുകൾ നൽകുന്ന മുറക്ക് ഭരണാനുമതി ലഭ്യമാകും. തുടർന്ന് വേഗത്തിൽ തന്നെ പ്രവൃത്തികൾ ആരംഭിക്കാനാവുമെന്ന് എം.എൽ.എ. അറിയിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *