ടാന്‍സാനിയയില്‍ കടത്തുബോട്ട് മുങ്ങി 100 പേര് മരിച്ചു

ഉഗാണ്ട: ടാന്‍സാനിയയില്‍ വ്യാഴാഴ്ച കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണ സംഖ്യ നൂറ് കടന്നതായി റിപ്പോര്‍ട്ടുകള്‍ നടന്നത്. മരിച്ചവരുടെ കൂട്ടത്തില്‍ വിദേശികളില്ലെന്ന് വാന്‍സ പൊലീസ് കമാന്‍ഡര്‍ ജോനാതന് ഷാന അറിയിച്ചു.
കെനിയ രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന വിക്ടോറിയ തടാകത്തിലെ ടാന്‍സാനിയന്‍ അതിര്‍ത്തിക്കുള്ളിലാണ് അപകടം നടന്നത്. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതില്‍ വ്യക്തതയില്ലെന്നും ഇത്തരം കടത്തുബോട്ടുകളില്‍ നൂറുകണക്കിനാളുകളെ കുത്തിക്കൊള്ളിക്കാറുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

തിരച്ചില്‍ പുരോഗമിക്കവേ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.മുങ്ങിയ ബോട്ടില്‍നിന്ന് വ്യാഴാഴ്ച വൈകുന്നേരത്തോടെ 37 പേരെ രക്ഷപ്പെടുത്തിയിരുന്നു.

