KOYILANDY DIARY.COM

The Perfect News Portal

നവകേരള നിര്‍മ്മിതി :മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്‌ ഏറ്റെടുത്ത്‌ സൗദി കേളി അംഗങ്ങള്‍

റിയാദ്‌> പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുന:ര്‍നിര്‍മ്മിതിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട്‌ വച്ച ‘സാലറി ചലഞ്ച്‌ ‘ ആശയം റിയാദ്‌ കേളി കലാ സാംസ്കാരികവേദിയിലെ നിരവധി അംഗങ്ങള്‍ ഏറ്റെടുത്തു. തങ്ങളുടെ ഒരു മാസത്തെ ശമ്ബളം സെപ്തംബര്‍ മാസം മുതല്‍ ഓരോ മാസവും മൂന്നു ദിവസത്തെ ശമ്ബളം വീതം പത്തുമാസത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.

ഒന്നാം ഘട്ടമെന്ന നിലയില്‍ കേളിയിലെ മുഴുവന്‍ അംഗങ്ങളും തങ്ങളുടെ ഒരു ദിവസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കിയതിനു പുറമേയാണ്‌ നിരവധി അംഗങ്ങള്‍ സാലറി ചലഞ്ച്‌ ഏറ്റടുത്തിട്ടുള്ളത്‌. സാലറി ചലഞ്ച്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുംം ഓരോ മാസത്തെയും തുക കൃത്യമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ടും കേളി സൈബര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക വാട്ട്സാപ്പ്‌ ഗ്രൂപ്പ്‌ രൂപീകരിച്ചതായി കേളി രക്ഷാധികാരിസമിതി ആക്ടിംഗ്‌ കണ്‍വീനര്‍ കെപിഎം സാദിഖ്‌ പറഞ്ഞു.

വരും ദിവസങ്ങളില്‍ കേളിയിലെ കൂടുതല്‍ അംഗങ്ങളും പൊതുസമൂഹത്തില്‍ നിന്ന്‌ സഹകരിക്കാന്‍ താല്‍പര്യമുള്ളവരും സാലറി ചലഞ്ച്‌ ഏറ്റെടുക്കാന്‍ മുന്നോട്ട്‌ വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും സാദിഖ്‌ പറഞ്ഞു. സാലറി ചലഞ്ചുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ 0558431558, 0534307645 എന്നീ വാട്ട്സാപ്‌ നമ്ബരിലും 0500101223, 0551609702, 0539383229 എന്നീ ഫോണ്‍ നമ്ബരുകളിലും ബന്ധപ്പെടാവുന്നതാണ്‌.

Advertisements

സാലറി ചലഞ്ചുമായി സഹകരിക്കുന്നവരുടെ പേരുവിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലും സിഎംഡിആര്‍എഫ്‌ വെബ്‌ സൈറ്റിലും കേളി വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തുന്നതാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *