ഭര്ത്താക്കന്മാര്ക്ക് എതിരായ പീഡനങ്ങള്‍ തടയാനും നിയമം വേണമെന്ന് സുപ്രീം കോടതി

ഡൽഹി: ഭര്ത്താക്കന്മാര്ക്ക് എതിരായ പീഡനങ്ങള്‍ തടയാനും നിയമം വേണമെന്ന് സുപ്രീം കോടതി. സ്ത്രീകള്‍ക്ക് ഭര്ത്താക്കന്മാരുടെ ഭാഗത്തു നിന്നോ ഭര്ത്താക്കന്മാരുടെ വീട്ടുകാരുടെ ഭാഗത്തു നിന്നോ ഉണ്ടായേക്കാവുന്ന പീഡനങ്ങള്‍ തടയാന്‍ കൊണ്ടുവന്ന നിയമം ഏകപക്ഷീയമായ കാര്യങ്ങളിലേക്ക് കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
1983 ല്‍ സ്ത്രീധന പീഡനത്തിന് എതിരായി നിയമം വന്നെങ്കിലും ഈ നിയമം ഇപ്പോള്‍ സ്ത്രീയ്ക്കും പുരുഷനും ഇടയില്‍ ഒരു യുദ്ധത്തിന് കാരണമാകുന്നുവെന്നാണ് കോടതി വിലയിരുത്തുന്നത്.

1983 ലെ നിയമ പ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ സൂക്ഷമമായി പരിശോധിച്ച് നിജസ്ഥിതി അറിഞ്ഞ ശേഷം മാത്രമേ കേസുകള്‍ സൂക്ഷ്മമായി പരിശോധിച്ച് നിജസ്ഥിതി അറിഞ്ഞ ശേഷം മാത്രമേ നടപടിയെടുക്കാവൂവെന്നും കോടതി നിര്‍ദ്ദേശിച്ചു .

