ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ആദരിച്ചു

ഫറോക്ക്: പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ചെറുവണ്ണൂര്‍ ടൗണ്‍ പൗരസമിതി ആദരിച്ചു. ജില്ലയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യമായി ഭൂമി ദാനം ചെയ്ത പഴുക്കടക്കണ്ടി അനില്‍കുമാറിനെ യും, 22 സെന്റ് സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സാമുവല്‍ എബ്രഹാം, അഡീ: തഹസില്‍ദാര്‍ ഇ. അനിതകുമാരി, ചെറുവണ്ണൂര്‍ വില്ലേജ് ഓഫീ സര് പി.എം.റഹീം എന്നിവരെയും ആദരിച്ചു.
ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിച്ചിരുന്ന ലിറ്റില്‍ ഫ്ലവര്‍ എ.യു. പി സ്കൂളിന്റെ മാനേജര്‍ ഫാദര്‍. ഫ്രാന്സന്, ഹെഡ്മാസ്റ്റര് കെ. വൈ. ജോര്‍ജ്ജ്, സെന്റ് ഫ്രാന്‍സിസ് ഇംഗ്ളീഷ് മീഡിയം സ്കൂളിന്റെ മാനേജര്‍ ജോസ് വട്ടുക്കുളത്തില്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ത്രേസ്യ എന്ന ഡാരിയ, ചരാല് ശ്രീനിവാസന്, പറണാട്ടില് പ്രേമന്, പൗരസമിതിയുടെ റസ്ക്യൂ വളണ്ടിയര്‍മാര്‍, ട്രാഫിക് വളണ്ടിയര്‍മാര്‍, ക്യാമ്ബുകളില്‍ ഭക്ഷണം പാകംചെയ്തവര്, ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ യുവജന സംഘടനകള്‍ എന്നിവരെ ആദരിച്ചു. വി.കെ.സി മമ്മദ്കോയ എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് കെ. ഉദയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

കോര്പ്പറേഷന് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി. സി. രാജന് മുഖ്യാതിഥി ആയിരുന്നു. ഫയര്‍ഫോഴ്സ് ലീഡിംഗ് ഫയര്മാന് പി. സിയാവുദ്ദീന്, എന്‍. രത്നാകരന്, എം. ഗോപാലകൃഷ്ണന്, നാരങ്ങയില്‍ ശശിധരന്, എം. എ. ഖയ്യൂം, കെ. ഖാദര്‍, പി. പ്രജോഷ്, ഗിരീഷ് മേലേടത്ത്, കെ. ദീപക് എന്നിവര്‍ സംസാരിച്ചു.

