KOYILANDY DIARY.COM

The Perfect News Portal

വയോജന ക്ഷേമത്തിനായി അലര്‍ട്ട് സിസ്റ്റം വരുന്നു

തിരുവനന്തപുരം: വയോജനക്ഷേമത്തിനായി അലര്‍ട്ട് സിസ്റ്റം, ഹെല്‍പ്പ‌് ലൈന്‍, കോള്‍ സെന്റര്‍ എന്നിവ തുടങ്ങാന്‍ സംസ്ഥാന വയോജന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വയോജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വര്‍ഷത്തില്‍ രണ്ട് ഗ്രാമസഭ വിളിക്കും. ഉയര്‍ന്ന സാമ്ബത്തിക നിലവാരമുള്ളവര്‍ക്കായി പെയ്ഡ് ഓള്‍ഡ് ഏജ് ഹോം തുടങ്ങും. ഇതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സാമൂഹ്യനീതിവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

വാര്‍ധക്യകാല പെന്‍ഷന്‍ എല്ലാ മാസവും ഒന്നാം തീയതി ലഭ്യമാക്കാന്‍ ധനവകുപ്പിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. വയോജന വിഷയത്തില്‍ ജനമൈത്രി പൊലീസിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കാന്‍ വളന്റിയര്‍ സമിതി രൂപീകരിക്കും. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും.

വയോമിത്രം പദ്ധതി ഗുണഭോക്താക്കളുടെ പ്രായം 65ല്‍നിന്ന് 60 ആക്കുന്നത‌് പരിഗണിക്കും. ജില്ലയില്‍ ഒന്നുവീതം ആധുനിക സൗകര്യങ്ങളോടുകൂടിയ പകല്‍വീട്, കപ്പിള്‍ ഹോം എന്നിവ എന്‍ജിഒകളുടെയും സംരംഭകരുടെയും സഹായത്തോടെ തുടങ്ങും. യോഗത്തില്‍ മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *