സെപ്തംബര്‍ 17ലെ എല്‍ഡിഎഫ് ധര്‍ണ മാറ്റിവെച്ചു

തിരുവനന്തപുരം: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനക്കെതിരെ സെപ്‌റ്റംബര്‍ 10 ന് ദേശീയ പ്രതിഷേധ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സെപ്‌റ്റംബര്‍ 17 ന് നടത്താനിരുന്ന സായാഹ്‌ന ധര്‍ണ മാറ്റിവെച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. ജനങ്ങളെ കൊള്ളയടിക്കുന്ന ഇന്ധന വില വര്‍ദ്ധനവിനെതിരെ മണ്‌ഡലാടിസ്‌ഥാനത്തില്‍ ധര്‍ണ നടത്താനായിരുന്നു ആദ്യ തീരുമാനം.
