സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ക്ക് പരിക്ക്
ഏലൂര്‍: കുറ്റിക്കാട്ടുകരക്ക് സമീപം സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ അധികവും വിദ്യാര്‍ഥികളാണ്. പരിക്കേറ്റവരെ ഏലൂര്‍ അഗ്നിശമന സേനാംഗങ്ങളും പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ചരക്ക് വാഹനങ്ങളെ ബസ് മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. ഏലൂര്‍ – തേവര ഫെറി റൂട്ടിലോടുന്ന സ്വകാര്യ ബസും ടിപ്പര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ ജെസിബി ഉപയോഗിച്ച് റോഡില്‍ നിന്ന് നീക്കം ചെയ്തു

