ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് കേരളത്തിലെ പ്രളയ ദുരിതാശ്വാസ ഫണ്ടു ശേഖരണം ആരംഭിച്ചു
മസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് കേരളത്തിലെ പ്രളയ ദുരിതാശ്വാസ ഫണ്ടു ശേഖരണം ആരംഭിച്ചു. ധനസമാഹരണം നടത്താന്‍ നവംബര്‍ അവസാനം വരെയാണ് ഒമാന്‍ സാമൂഹ്യ വികസന മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളതെന്ന് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അക്കൗണ്ട് നമ്ബര്‍ 0333005572320088, ഇന്ത്യന്‍ സോഷല്‍ ക്ലബ് റിലീഫ് ഫണ്ട്, ബാങ്ക് മസ്‌കത്ത് (Indian Social Club Kerala Relief Fund,Bank Muscat) അക്കൗണ്ടു വഴിയോ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ ദാര്‍സൈറ്റിലെ ഓഫീസിലെത്തിയോ, ശാഖകള്‍, 26 ഭാഷാ വിഭാഗങ്ങള്‍ എന്നിവ വഴിയോ സഹായം നല്‍കാം. ഇന്ത്യക്കാര്‍ക്ക് പുറമേ വിദേശികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിക്കാനാണ് ഉദ്ദേശം.

ചുരുങ്ങിയത് അഞ്ചു കോടി രൂപ ഇങ്ങിനെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്ലബ്ബിന്റെയും ശാഖകളുടെയും ഭാഷാ വിഭാഗങ്ങളുടെയെല്ലാം അംഗങ്ങളെല്ലാം കൂടി ഏഴായിരത്തില്‍പരം പേര്‍ ഉണ്ടാവും. ഓരോ അംഗവും ചുരുങ്ങിയത് 5 റിയാല്‍ വീതം വെച്ച് സംഭാവന നല്‍കണമെന്ന് ചെയര്‍മാന്‍ ഡോ.സതീഷ് നമ്ബ്യാര്‍ അഭ്യര്‍ത്ഥിച്ചു.

ധനശേഖരണം അല്ലാതെ ദുരിതാശ്വാസ സാമഗ്രികള്‍ തങ്ങള്‍ ശേഖരിക്കുന്നില്ല. ഒമാനിലെ നിയമ പ്രകാരം ഇന്ത്യക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഫണ്ടു ശേഖരിക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന് മാത്രമാണ് അനുവാദം. മറ്റുള്ളവര്‍ ഫണ്ട് ശേഖരിക്കുന്നത് കണ്ടെത്തിയാല്‍ 6 മാസം മുതല്‍ 3 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുമെന്ന് ഒമാന്‍ സാമൂഹ്യ വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ധനസമാഹരണം വമ്ബിച്ച വിജയമാക്കണമെന്ന് ഒമാനിലെ ഇന്ത്യന്‍ സമൂഹത്തോടും വിദേശികളോടും ക്ലബ്ബ് അഭ്യര്‍ത്ഥിച്ചു. വൈസ് ചെയര്‍മാന്‍ സി.എം സര്‍ദാര്‍, ജനറല്‍ സെക്രട്ടറി ബാബു രാജേന്ദ്രന്‍. സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറി പി.എം. ജാബിര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
