ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ മൂന്നു പേര് അറസ്റ്റില്‍

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ മൂന്നു പേര് അറസ്റ്റില്‍. കെ.പി റിഷഭ്, പി.എന്‍ മുഹമ്മദ് ഇര്ഫാന്, വി.എന്‍ സഫ്വാന് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ദുരിതാശ്വാസ നിധിയുടെ പേരില്‍ കണ്ണൂര്‍ നഗരത്തില്‍ മൂവരും ചേര്‍ന്ന് പിരിവ് നടത്തുകയായിരുന്നു. സംഭവം അറിഞ്ഞ നാട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

