KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ജില്ലയില്‍ ദുരന്ത ബാധിതർക്ക്‌ സി.പി.ഐ(എം) നേതൃത്വത്തില്‍ ഓണക്കോടി സമാഹരിക്കും

കൊല്ലം: സംസ്ഥാനം ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത മഹാപ്രളയ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ കൊല്ലം ജില്ലയില്‍ സി.പി.ഐ(എം) നേതൃത്വത്തില്‍ ‘എന്റെ പുതുവസ്ത്രം ഇവര്‍ക്കായി: നമുക്കൊരുക്കാം ദുരിതബാധിതരെ’എന്ന സന്ദേശവുമായി ഓണം-ബക്രീദ്- ദിനങ്ങളില്‍ ഓണക്കോടി സമാഹരിക്കും.

പ്രളയക്കെടുതി അനുഭവിച്ചവര്‍ക്ക്- താങ്ങും തണലുമായി സന്നദ്ധപ്രവര്‍ത്തനം നടത്തിവരുന്ന പാര്‍ട്ടി ഓളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ആഗസ്റ്റ്- 22, 23 ബക്രീദ്–ഓണം ദിനങ്ങളില്‍ വീടുകളും, കടകമ്പോളങ്ങളും സന്ദര്‍ശിക്കും.

കൊല്ലം ജില്ലയിലെ മൂവായിരം പാര്‍ട്ടി ഘടകങ്ങളിലെ പാര്‍ട്ടി അംഗങ്ങളും, അനുഭാവികളും, പാര്‍ട്ടി ബന്ധുക്കളും വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ രംഗത്തിറങ്ങും.

Advertisements

ജില്ലയില്‍ അഞ്ച്- ലക്ഷം കുടുംബങ്ങളെ സന്ദര്‍ശിച്ച്‌- പുതുവസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും ശേഖരിച്ച്‌ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ സെക്രട്ടറി സുദേവന്‍ പറഞ്ഞു.

‘എന്റെ പുതുവസ്ത്രം എന്റെ കൂട്ടുകാരന് : എന്റെ പുതുവസ്ത്രം എന്റെ കൂട്ടുകാരിക്ക്’ എന്ന പ്ലക്കാര്‍ഡുമേന്തി ബാലസംഘം പ്രവര്‍ത്തകരും പുതുവസ്ത്രങ്ങള്‍ സംഭരിക്കാന്‍ ഉണ്ടാകും. സമാഹാര യജ്ഞത്തിന് കൊല്ലം ബിഷപ്പ് പോള്‍ മുല്ലശേരി ഓണകോടി നല്‍കി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *