ഇ. രാജഗോപാലന്‍ നായര്‍ അനുസ്മരണം നടന്നു

കൊയിലാണ്ടി : അവിഭക്ത കെ.പി.സി.സി. ഉപാദ്ധ്യക്ഷനും പ്രശസ്ത അഭിഭാഷകനുമായിരുന്ന ഇ. രാജഗോപാലന്‍ നായര്‍ അനുസ്മരണം നടന്നു. കാലത്ത് വീട്ടില്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം കൊയിലാണ്ടിയില്‍ നടന്ന അനുസ്മരണ സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍.സി.പി. ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യരംഗത്തും പൊതുജീവിതത്തിലും ആദര്‍ശനിഷ്ഠയിലും സത്യസന്ധതയിലും അടിയുറച്ച് പ്രവര്‍ത്തിച്ച ഇ. രാജഗോപാലന്‍ നായര്‍ സര്‍വ്വാദരണീയനായ രാഷ്ട്രീയ നേതാവായും മാതൃകയായും എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
പന്തലായനി യു.പി. സ്‌കൂളിലെ പ്രതിഭകളായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് രാജഗോപാലന്‍ നായരുടെ കുടുംബം ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്ത സി.കെ. നാണു എം.എല്‍.എ. രാജഗോപാലന്‍ നായര്‍ അനുസ്മരണപ്രഭാഷണം നടത്തി. കെ. ദാസന്‍ എം.എല്‍.എ; പി. വിശ്വന്‍, എം. നാരായണന്‍, വി.വി. സുധാകരന്‍, പി. ചാത്തപ്പന്‍, എം.പി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
എന്‍.സി.പി. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സി. രമേശന്‍ സ്വാഗതവും സ്മാരകസമിതി സെക്രട്ടറി ഇ.എസ്. രാജന്‍ നന്ദിയും പറഞ്ഞു.
