മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സംഭാവന നൽകി

കൊയിലാണ്ടി: ഓണം ബക്രീദ് ആഘോഷിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് നൽകി. കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷനാണ് ആഘോഷം മാറ്റിവെച്ച് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് നൽകിയത്. ചിലവ് വരുന്ന25,000 രൂപയുടെ ഡിമാന്റ് ഡ്രാഫ്ട് ഫണ്ടിലെക്ക് നൽകാനായി കൊയിലാണ്ടി തഹസിൽദാർ പി .പ്രേമന് കൈമാറി. ഭാരവാഹികളായ രവി തിരുവോത്ത്, പി.കെ.ബാലകൃഷ്ണൻ, ഇ.കെ.അജിത്ത് തുടങ്ങിയവർ ചേർന്നാണ് നൽകിയത്.
