ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

പാലക്കാട്: സീതത്തോടു പഞ്ചായത്തിലെ ഗുരുനാഥന്‍മണ്ണില്‍ ബുധനാഴ്ച്ച ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അര്‍ക്കവിലാസം സുരേന്ദ്രന്റെ ഭാര്യ രാജമ്മ, ചരുവില്‍ വീട്ടില്‍ ബാബുരാജിന്റെ മകന്‍ പ്രമോദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടു കിട്ടിയത്.
ബുധനാഴ്ച്ച പകല്‍ 2 ന് ആണ് ഇവിടെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. സുരേന്ദ്രന്റെ വീട് പൂര്‍ണ്ണമായും ഒലിച്ചുപോയി. സംഭവ സമയം സുരേന്ദ്രനും ഭാര്യയും പ്രമോദും വിടിനുള്ളില്‍ ഉണ്ടായിരുന്നു. സീതത്തോട്ടില്‍ നിന്ന് ഗുരുനാഥന്‍മണ്ണിലെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന പ്രമോദ് മഴ കാരണം ബൈക്ക് റോഡുവക്കില്‍ നിര്‍ത്തിയ ശേഷം നനയാതിരിക്കാന്‍ സുരേന്ദ്രന്റെ വീട്ടില്‍ കയറി നിന്നപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ സുരേന്ദ്രന്‍ പത്തനംതിട്ട ജനറല്‍ ആശുത്രിയില്‍ ചികില്‍സയിലാണ്.

