KOYILANDY DIARY.COM

The Perfect News Portal

ദുരിതബാധിതർക്ക്‌ വന്മുകം – എളമ്പിലാട് MLP സ്കൂളിലെ പിഞ്ചു കുട്ടികളുടെ സേവനം ശ്രദ്ധേയം

കൊയിലാണ്ടി : ചിങ്ങപുരം ദുരിതബാധിതർക്ക്‌ വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിലെ
പിഞ്ചു കുട്ടികളുടെ സേവനം ശ്രദ്ധേയം. വളർന്ന് വലുതായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയെക്കുറിച്ച് ആർക്കും ആശങ്ക വേണ്ട. പരസ്പര സഹകരണത്തിന്റേയും സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും വലിയ പാഠങ്ങൾ നൽകുകയാണ് എളമ്പിലാട് ചിങ്ങപുരം എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ.
വയനാട്ടിലെ ദുരന്ത വാർത്തകൾ സൃഷ്ടിച്ച അനുരണനങ്ങൾ ഈ കൊച്ചു വിദ്യാലയത്തിലും  അനുതാപത്തിന്റെ വലിയ വേലിയേറ്റങ്ങൾ തന്നെ സൃഷ്ടിച്ചു.  നാലാംതരം വരെ പ്രവർത്തിക്കുന്ന ഈ കൊച്ചു വിദ്യാലയത്തിലെ സാധാരണക്കാരായ രക്ഷാകർത്താക്കളുടെ അസാധാരണക്കാരായ വിദ്യാർത്ഥികൾ ശേഖരിച്ചത് ഒരു മിനിലോറിയിൽ കൊള്ളാവുന്നത്രയും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മറ്റുമാണ്.
വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൽ വ്യത്യസ്തവും സജീവവുമായി ഇടപ്പെട്ടുകൊണ്ടിരിക്കുന്ന ജോയിന്റ് എക്ഷൻ ഫോർ നാഷൻ – ജാൻ ട്രസ്റ്റിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി കൈകോർക്കുകയാണ് ഈ വിദ്യാർത്ഥികളും സ്‌കൂളും.
സ്വാതന്ത്ര്യദിനം ദുരിതബാധിതർക്ക് സ്വാന്തനമേകാനാണ് ഇവിടുത്തെ കുട്ടികൾ ഉപയോഗപ്പെടുത്തിയത്.
വൈകീട്ട്  വയനാട് വൈത്തിരി ചേലോട് ഹോളി കോൺവെന്റ് സ്കൂളിലെ  ദുരിതാശ്വാസ ക്യാമ്പിൽ സാധനങ്ങൾ വിതരണം ചെയ്തു.
Share news

Leave a Reply

Your email address will not be published. Required fields are marked *