സോമനാഥ് ചാറ്റര്‍ജിയുടെ മരണം: പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചിച്ചു

ഡല്‍ഹി: ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചിച്ചു. പാര്‍ലമെന്‍റിലെ ശക്തമായ സാന്നിധ്യമായിരുന്നു അദ്ദേഹമെന്നും മരണം പശ്ചിമ ബംഗാളിലും രാജ്യത്തിനും കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രിയും അനുസ്മരിച്ചു. ദരിദ്രരുടെയും പിന്നോക്കക്കാരുടെയും കരുത്തുള്ള ശബ്ദമായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്നും ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം എന്നും ശ്രമിച്ചിരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

പത്ത് തവണ പാര്‍ലമെന്‍റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സോമനാഥ് ചാറ്റര്‍ജി ഇന്ന് രാവിലെ 8.15-നാണ് മരണത്തിന് കീഴടങ്ങിയത്. കോല്‍ക്കത്തയിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

