അസാപ് തൊഴിൽ നൈപുണ്യ പ്രദർശനം സംഘടിപ്പിച്ചു
കൊയിലാണ്ടി: ജില്ലയിലെ അസാപ് പദ്ധതിയിൽ ഉൾപ്പെട്ട കൊയിലാണ്ടി സ്കിൽ ഡവലപ്പ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ തൊഴിൽ നൈപുണ്യ പ്രദർശനം സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ പഠനത്തോടൊപ്പം ഒരു കൈത്തൊഴിൽ പരിശീലിപ്പിച്ച് സ്വയം പര്യാപ്തമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രദർശനത്തിൽ വിവിധ തൊഴിൽ മേഖലയിൽ പരിശീലനം ലഭിച്ച കുട്ടികൾ നിർമ്മിച്ച ഉല്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടന്നു.
നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്തു. ജി.ജി.എച്.എസ്.എസ്. പ്രിൻസിപ്പൽ എ.പി.പ്രബീത് അധ്യക്ഷനായി. വാർഡ് കൗൺസിലർ പി.എം. ബിജു, അസാപ്പ് ജില്ലാ മേധാവി മേഴ്സി പ്രിയ, രഖില.പി. എന്നിവർ
സംസാരിച്ചു.

