KOYILANDY DIARY.COM

The Perfect News Portal

വിഎസ് പോരുകോഴിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: വിഎസ് പോരുകോഴിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈഴവരെ വീഴ്ത്താന്‍ വേണ്ടിയാണ് സിപിഐഎം നടക്കുന്നത്. അതിന് വേണ്ടിയാണ് വിഎസും പിണറായി വിജയനും ഒന്നിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അധികാരത്തിലെത്താന്‍ വേണ്ടി സിപിഐഎംഎന്തും ചെയ്യുമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഈഴവരെ ഇല്ലാതാക്കാന്‍ വേണ്ടി സിപിഐഎം വിഎസിനെ ശിഖണ്ഡിയാക്കി മുന്നില്‍ നിര്‍ത്തുകയാണെന്നും വിഎസ് ഇതുവരെ മിണ്ടാതിരുന്നത് എന്താണെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഒരു തീയനും ഈഴവനും ചേര്‍ന്ന് ഈഴവയോഗത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. വിഎസും പിണറായിയും സവര്‍ണലോബിയുടെ കൈയില്‍ നിന്നും അച്ചാരം വാങ്ങിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Share news