കൊയിലാണ്ടി ഐ.എം സി.ഐ ടി കോളെജിലെ വിദ്യാർത്ഥിയെ മർദ്ധിച്ചതായി പരാതി

കൊയിലാണ്ടി: ഐ.എം സി.ഐ ടി കോളെജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി മുഹമ്മദ് മുഹ്സിനെ പ്ലസ് ടു ബാച്ചിലെ മുപ്പതോളം വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ധിച്ചതായി പരാതി. തിങ്കളാഴ്ച ഉച്ചസമയത്ത് സംഘം ചേർന്ന് ബി കോം വിദ്യാർത്ഥികളുടെ ക്ലാസ് റൂമിലേക്ക് വന്ന് ഇൻസെഡ് ആയി ആരും ഇവിടെ വസ്ത്രം ധരിച്ച് വരരുത് എന്ന് ഭീഷണി സ്വരത്തിൽ പറഞ്ഞ വിദ്യാർത്ഥികളാണ് മർദ്ധിച്ചത്.
വെകീട്ട് കോളെജ് വിട്ട് പുറത്ത് പോകുമ്പോൾ ഉച്ചയ്ക്ക് വന്ന് ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥികൾ മുഹമ്മദ് മുഹസിനെ സംഘം ചേർന്ന് മർദ്ധിക്കുകയായിരുന്നു. കഴുത്തിനും, പുറത്തും, കൈക്കും, കഴുത്തിന്റ പിൻഭാഗത്തും നെറ്റിയുടെ ഭാഗത്തും മർദ്ധനമേറ്റ മുഹമ്മദ് മുഹ്സിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

