കാസര്‍ഗോഡ് ജില്ലയില്‍ സംരംഭകത്വ ബോധവല്‍കരണ സെമിനാര്‍ നടത്തി

കാസര്‍ഗോഡ്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കാസര്‍ഗോഡ് താലൂക്ക് വ്യവസായ ഓഫീസിന്റെയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംരംഭകത്വ ബോധവല്‍കരണ സെമിനാര്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ഉഷ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഗോപാലന്‍, വ്യവസായ വികസന ഓഫീസര്‍ സല്‍ന എന്നിവർ
സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം റിട്ട. മാനേജര്‍ ടി.ദിനേശന്‍ സംരംഭകത്വവുമായി ബന്ധപ്പെട്ട ക്ലാസെടുത്തു. ബ്ലോക്കിലെ സംരംഭകര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

