ജില്ലയില്‍ കനത്തമഴയില്‍ നാല്‍പ്പതിലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു

കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച പെയ്ത കനത്തമഴയില്‍ നാല്‍പ്പതിലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. താമരശ്ശേരി താലൂക്കിലെ വിവിധ വില്ലേജുകളില്‍ 23 വീടുകള്‍ക്കും വടകര താലൂക്കിലെ മലയോര മേഖലയില്‍ 20 വീടുകള്‍ക്കും ഭാഗികമായ തകരാര്‍ പറ്റി. 32.4 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്.
കഴിഞ്ഞ ദിവസങ്ങളിലായി 261 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കാലവര്‍ഷം തുടങ്ങിയത് മുതല്‍ ഇതുവരെ 477.24 ഹെക്ടര്‍ കൃഷിഭൂമി നശിച്ചിട്ടുണ്ട്.

ജില്ലയിലെ വിവിധ താലൂക്കുകളില്‍ കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Advertisements

താമരശ്ശേരി: 0495-2223088. കോഴിക്കോട്: 0495-2372966 . കൊയിലാണ്ടി: 0496-2620235 . വടകര: 0496-2522361.

