ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

മാനന്തവാടി > പേര്യ 38ല്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴുവയസുകാരനെ കണ്ടെത്തി. പേര്യ 38ല്‍ തയ്യുള്ളതില്‍ അയൂബ്റസീന ദമ്ബതികളുടെ മകന്‍ അജ്മലിനെയാണ് കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്. വരയാല്‍ എസ്‌എന്‍എം എല്‍പി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.
നേവിയുടെ സഹായത്തോടെയുള്ള തെരച്ചിലിലാണ് തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയത്. കാണാതായതെന്ന് സംശയിക്കുന്ന സ്ഥലത്തുനിന്നും നാലുകിലോമീറ്റര്‍ അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വള്ളിത്തോട്ടിലെ പള്ളിയില്‍ ജുമാ നിസ്‌ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അജ്മലിനെ കാണാതായത്.

