കനത്ത മഴയില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു
കൊല്ലം: ശാസ്താംകോട്ട വേങ്ങയില്‍ കനത്ത മഴയില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു. വേങ്ങ ആദിക്കാട് ജംഗ്ഷന് കാട് കിളച്ചതില് വീട്ടില്‍ സജീനയുടെ വീടാണ് തകര്‍ന്നത്. ഒന്നും രണ്ടും നിലയാണ് തകര്‍ന്നുവീണത്. വെട്ടുകല്ലും സിമന്റ് കട്ടയും കൊണ്ടാണ് വീട് നിര്‍മിച്ചിരുന്നത്.
ഞായറാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ മാത്രമാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. മൈനാഗപ്പള്ളി വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി.




