KOYILANDY DIARY.COM

The Perfect News Portal

അഭിനയിക്കാനറിയാത്ത രാഷ്ട്രീയ നേതാവാണ് പിണറായി: കമല്‍ഹാസന്‍

പിണറായി വിജയന്‍ തന്‍റെ ഇഷ്ട നേതാവാകാനുള്ള കാരണം വെളിപ്പെടുത്തി കമല്‍ ഹാസന്‍. തെന്നിന്ത്യന്‍ നടനും രാഷ്ട്രീയനേതാവുമായ കമല്‍ ഹാസന് ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവ് പിണറായി വിജയനാകാമുള്ള കാരണം മറ്റൊന്നുമല്ല. അദ്ദേഹത്തിന് അഭിനയിക്കാനറിയില്ല. അഭിനയിക്കാനറിയാത്ത രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നാണ് കമലിന്‍റെ അഭിപ്രായം. ഒരു മാധ്യമത്തിന് നല്‍കിയഅഭിമുഖത്തിലാണ് താരം തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്.

കലാകാരനില്‍ നിന്ന് രാഷ്ട്രീയത്തിലെത്താനുള്ള തീരുമാനത്തിന് കാരണം നിലവിലെ സാഹചര്യമാണെന്നും സൂപ്പര്‍ താരങ്ങളെന്ന വിശേഷണം സ്വാതന്ത്ര്യമെന്ന ആശയത്തിന് തന്നെ ഏതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിലും സിനിമയിലും ജനങ്ങള്‍ക്കാണു പ്രാധാന്യം നല്‍കേണ്ടത്. സ്വാതന്ത്ര്യത്തിലാണ് ജനാധിപത്യസര്‍ക്കാരിന്റെ അടിത്തറയെന്നും അതുകൊണ്ടു തന്നെ ചോദ്യങ്ങളെ ഞാന്‍ ഭയപ്പെടുന്നില്ലെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

രാഷ്ട്രീയ ദിശാ ബോധം പകര്‍ന്നു നല്‍കിയവരില്‍ പ്രധാനി പിണറായി വിജയനാണെന്നും ഇന്ത്യയിലെ തന്നെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധവും അടുത്തിടപ‍ഴകാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും പിണറായിയോളം മറ്റ് നേതാക്കള്‍ക്ക് പ്രചോദനം നല്‍കാനായിട്ടില്ലെന്നും ഇതിനു മുമ്ബും കമല്‍ഹാസന്‍ തുറന്ന് പറഞ്ഞിരുന്നു.

Advertisements

എന്‍റെ രാഷ്ട്രീയ പ്രവേശനത്തിനും രാഷ്ട്രീയ ഇടപെടലിനും കൃത്യമായ അടിത്തറ സൃഷ്ടിച്ചത് പിണറായിയാണെന്നും കമല്‍ ആനന്ദവികടനിലെ പ്രതിവാരകോളത്തില്‍ ഇതിനുമുമ്ബ് തന്നെ കമല്‍ ഇക്കാര്യങ്ങള്‍ തുറന്നെ‍ഴുതിയിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ സമയത്ത് ഉലകനായകന്‍ കമല്‍ഹാസന്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ വിശേഷിപ്പിച്ചത് ഗ്രേറ്റ് സര്‍ക്കാര്‍ എന്നാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *