കര്‍ഷക വാര്‍ഡ് സഭ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : നഗരസഭയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടേരിയില്‍ കര്‍ഷക വാര്‍ഡ് സഭ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ; കെ. സത്യന് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ എന്‍.കെ. ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസര്‍ പദ്ധതി വിശദീകരണം നടത്തി. നഗരസഭാംഗങ്ങളായ കെ. ലത, പി.കെ. ലാലിഷ, പി.കെ. രാമദാസ്, കെ.എം. ജയ, എന്‍.എസ്. സീന, എന്നിവര്‍ സംസാരിച്ചു. സ്ഥിരം സമിതി ചെയര്മാന് വി.കെ. അജിത സ്വാഗതവും, ആര്.കെ. ചന്ദ്രന് നന്ദിയും പറഞ്ഞു.
