വൈദ്യുതി പോസ്‌റ്റില്‍ വലിഞ്ഞു കയറിയ പെരുമ്പാമ്പ് ഷോക്കടിച്ചു ചത്തു

ആലപ്പുഴ: വൈദ്യുതി പോസ്‌റ്റില്‍ വലിഞ്ഞു കയറിയ പെരുമ്പാമ്പ് ഷോക്കടിച്ചു ചത്തു. പൂച്ചാക്കല്‍ പാണാവള്ളി നാല്പത്തെണ്ണീശ്വരത്തിന് സമീപം മരംമുത്തഛന്‍ കവലക്ക് സമീപത്തെ പോസ്റ്റിലാണ് അഞ്ചടിയോളം നീളം വരുന്ന പെരുമ്ബാമ്ബ് ഷോക്കേറ്റ് ചത്തത്.
തിങ്കളാഴ്ച രാത്രി മുതല്‍ നിരന്തരമായി കറന്റ് പരിസര പ്രദേശങ്ങളില്‍ വന്നും പോയി നിന്നതുമായി ബന്ധപ്പെട്ട് പൂച്ചാക്കല്‍ കെ എസ് ഇ ബി യില്‍ പരാതി പറഞ്ഞെങ്കിലും പരാതി നോക്കാന്‍ എത്തിയവര്‍ ലൈന്‍ കമ്പിയില്‍ കുടുങ്ങിയ പാമ്പിനെ കണ്ടിരുന്നില്ല.ചൊവ്വാഴ്ച പോസ്‌റ്റിന് സമീപത്തെ വീട്ടിലെ കുട്ടികളായ ജയശങ്കറും ഹരിശങ്കറുമാണ് പാമ്ബ് വൈദ്യുത കമ്ബിയില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്.

വിവരമറിഞ്ഞെത്തിയ കെഎസ് ഇ ബി ജീവനക്കാര്‍ പാമ്പിനെ താഴെയിറക്കി. അസിസ്റ്റന്റ് എഞ്ചിനീയര്‍ കെവി സനില്‍, സബ് എഞ്ചിനീയര്‍ എ നന്ദകുമാര്‍, ലൈന്‍മാരായ വിജയകുമാര്‍., സുജിത്ത്, സുരേഷ്‌കുമാര്‍, ദിനേശ് എന്നിവരാണ് പാമ്ബിനെ ലൈനില്‍ നിന്ന് നീക്കം ചെയ്‌തത്.

