ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

ഇടുക്കി> ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. രാജാപ്പാറ മെട്ട് ജംഗിള്‍പാലസ് റിസോര്‍ട്ട് ജീവനക്കാരന് കുമാറാണ് മരിച്ചത്. തമിഴ് നാട്ടില്‍ നിന്നും മടങ്ങിയെത്തി ഭാര്യയും മക്കള്‍ക്കുമൊപ്പം റിസോര്‍ട്ടിലേക്ക് നടക്കുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടു. രാത്രി ഒരു മണിയോടെയാണ് സംഭവം. പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
