ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാനായി പോയ മുങ്ങല്‍ വിദഗ്ധന്‍ ശ്വാസം മുട്ടി മരിച്ചു

മീസൈ: വടക്കന്‍ തായ്ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാനായി പോയ മുങ്ങല്‍ വിദഗ്ധന്‍ ശ്വാസം മുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിരമിച്ച നാവികസേനാ മുങ്ങല്‍ വിദ്ഗ്ധന്‍ സമാന്‍ കുനാന്‍ ശ്വാസതടസത്തെ തുടര്‍ന്നു കുഴഞ്ഞു വീണ് മരിച്ചത്. കുട്ടികള്‍ക്ക് ഓക്സിജന്‍ സിലണ്ടറുകള്‍ നല്‍കി മടങ്ങിവരുമ്ബോഴായിരുന്നു അപകടം.
ഗുഹയ്ക്കുള്ളിലെ ഓക്‌സിജന്‍ കുറഞ്ഞതു കൊണ്ടാണ് മുങ്ങല്‍ വിദ്ഗധന്‍ കുഴഞ്ഞുവീണത്. ഇതേത്തുടര്‍ന്ന് ഗുഹയ്ക്കുള്ളിലേക്ക് ഓക്‌സിജന്‍ പമ്ബ് ചെയ്തുതുടങ്ങിയിട്ടുണ്ട്. ഇതോടെ വെള്ളം മൂടിക്കിടക്കുന്ന ഗുഹയ്ക്കുള്ളിലെ രക്ഷപ്രവര്‍ത്തനങ്ങള്‍ എത്ര ദുഷ്‌ക്കരമാണെന്നു ചര്‍ച്ചയായിരിക്കുകയാണ്.

ഗുഹയ്ക്കുള്ളിലെ ഇടുങ്ങിയവഴിയില്‍ വെള്ളവും ചെളിയും കയറിയനിലയിലാണ്. ഇതു രക്ഷപ്രവര്‍ത്തത്തെ ദുഷ്‌ക്കരമാക്കുന്നുണ്ട്. ഇത്രയും അനുഭവസമ്ബന്നരായ രക്ഷപ്രര്‍ത്തകര്‍ക്കു സുരക്ഷിതമായി പുറത്തുകടക്കാന്‍ കഴിയാത്ത സാഹചര്യത്തല്‍ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെക്കുറിച്ചുള്ള ആശങ്കളും ഉയരുന്നുണ്ട്.

കുട്ടികളെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ പുതിയ വഴികള്‍ പരീക്ഷിക്കുന്നുണ്ട്. ഗുഹയില്‍ സംഘത്തിനൊപ്പം തങ്ങുന്ന തായ് നാവികസേനയിലെ രണ്ട് മുങ്ങല്‍ വിദഗ്ധര്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യസംഘവും കൗണ്‍സിലര്‍മാരും കുട്ടികള്‍ക്ക് ഭക്ഷണവും അവശ്യസഹായങ്ങളും എത്തിച്ചിട്ടുണ്ട്.

ഗുഹയ്ക്കുള്ളിലെ ഇടുങ്ങിയ വഴികളില്‍ വലിയ തോതില്‍ വെള്ളവും ചളിയും കയറിയതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. മഴക്കാലം ആരംഭിച്ചിട്ടേയുള്ളൂ. നാലു മാസം കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഈയവസരത്തില്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിച്ചാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാകുമെന്നാണ് കണക്കുകൂട്ടുന്നത്.
ഗുഹയിലെ വെള്ളം പമ്ബ് ചെയ്ത് കളയാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. കുട്ടികള്‍ കുടുങ്ങിയിരിക്കുന്ന ഭാഗത്തേക്ക് കൂടുതല്‍ വെള്ളം എത്തുന്നത് തടയാന്‍ സാധിക്കുമെന്ന് നാവികസേന ആത്മവിശ്വാസം പ്രകടിപ്പിച്ചു. വെള്ളം കുറഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാവുമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടേ പുറത്തെത്തിക്കാന്‍ ശ്രമം നടത്തൂവെന്നും ഉപപ്രധാനമന്ത്രി പ്രാവിത് വോങ്സുവാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജൂണ്‍ 23-നാണ് സംഘം ഗുഹയ്ക്കുള്ളില്‍ പെട്ടത്. ഒന്‍പതു ദിവസങ്ങള്‍ക്കുശേഷം തായ് നാവികസേനയും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇവര്‍ ജീവനോടെയുണ്ടെന്ന് കണ്ടെത്തിയത്.
