ഷൂട്ടൗട്ട് മത്സരം നടത്തി

കുറ്റ്യാടി: ലോക ഫുട്ബോളിന്റെ ആവേശം പകര്‍ന്ന് കായക്കൊടി ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ സ്കൗട്ട്, ഗൈഡ്സ് ഷൂട്ടൗട്ട് മത്സരം നടത്തി. പ്രിന്‍സിപ്പല്‍ കെ.കെ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സവാദ് പൂമുഖം അദ്ധ്യക്ഷത വഹിച്ചു. സിത്താര, വി .വി.സജീര്‍, പി.എ.ജാസിദ്, സുധീര്‍ മെകേരി, ശാമില്‍രാജ് എന്നിവര്‍ സംസാരിച്ചു.
