മുക്കം നഗരസഭ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ഏറ്റുവാങ്ങി

മുക്കം: പദ്ധതി നിര്‍വ്വഹണത്തിലും ഫണ്ടു വിനിയോഗത്തിലും മികച്ച നേട്ടം കൈവരിച്ച മുക്കം നഗരസഭ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ഏറ്റുവാങ്ങി. പദ്ധതി നിര്‍വ്വഹണത്തില്‍ കോഴിക്കോടു ജില്ലയിലും ഉത്തരമേഖലയിലും ഒന്നാമതെത്തുകയും സംസ്ഥാനത്ത് മികച്ച നേട്ടം കൈവരിക്കുകയും ചെയ്തതിനാണ് മുക്കം നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്.
ജില്ലയില്‍ മുക്കം നഗരസഭയും രാമനാട്ടുകര നഗരസഭയുമാണ് പുരസ്കാരത്തിന് അര്‍ഹമായത്. പ്രത്യേക ഘടക പദ്ധതിയിലും പട്ടികവര്‍ഗ പദ്ധതിയിലും നൂറു ശതമാനവും മൊത്തം പദ്ധതി തുകയില്‍ 97% വുമാണ് മുക്കം നഗരസഭ വിനിയോഗിച്ചത്. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പുരസ്കാരം സമ്മാനിച്ചു. മുക്കം നഗരസഭയ്ക്കു വേണ്ടി ചെയര്മാന് വി.കുഞ്ഞന്‍, സെക്രട്ടറി എന്‍.കെ.ഹരീഷ് എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.

