കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ആര്‍എസ്‌എസ് അക്രമം. തലശ്ശേരി പെരിങ്കളത്ത് സിപിഐഎം പ്രവര്‍ത്തകനായ ലിനേഷിന്റെ വീടിന് നേരെ ബോംബെറിഞ്ഞാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ലിനേഷിന്റെ അമ്മയ്ക്കും കുട്ടികള്‍ക്കും പരുക്കേറ്റു. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.