കല്‍പ്പറ്റ നഗരസഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലും പ്രഭാത ഭക്ഷണം നല്‍കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ 2018-19 വര്‍ഷത്തെ പദ്ധതിയിലുള്‍പെടുത്തി നഗരസഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലും മുഴുവന്‍ ഏഴാം ക്ലാസുവരെയുളള എല്ലാ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണം നല്‍കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഉമൈബ മൊയ്തീന്‍കുട്ടി എ.പി.ഹമീദ് വി.ഹാരിസ് ,വി.എം. റഷീദ് ,അശോകന്‍, പി.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
