നാഷണല്‍ മാസ്റ്റേഴ്സ് പവര്‍ലിഫ്ടിംഗ് ചാമ്ബ്യന്‍ഷിപ്പിനുള്ള ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട്: ജില്ലാ പവര്‍ലിഫ്ടിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 26 മുതല്‍ 29 വരെ വി.കെ. കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നാഷണല്‍ മാസ്റ്റേഴ്സ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി കമ്മിറ്റി രൂപീകരണ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി. ജില്ലാ പവര്‍ലിഫ്ടിംഗ് അസോസിയേഷന് പ്രസിഡന്റ് സി. പ്രേമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന് സെക്രട്ടറി കെ. പ്രഭാകരന് സ്വാഗതം പറഞ്ഞു. സംസ്ഥാന പവര്‍ലിഫ്ടിംഗ് അസോസിയേഷന് സെക്രട്ടറി വേണു ജി. നായര്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി ഫോര്‍മേഷനും ബഡ്ജറ്റ് അവതരണവും നടത്തി.

കെ.ജെ. മത്തായി ചെയര്‍മാനായി 151 അംഗങ്ങളടങ്ങിയതാണ് ഓര്‍ഗനൈസിംഗ് കമ്മിറ്റി. വര്‍ക്കിംഗ് ചെയര്മാന്: മുല്ലവീട്ടില്‍ മൊയ്തീന് (പ്രസിഡന്റ്, ജില്ലാ പവര്‍ലിഫ്ടിംഗ് അസോസിയേഷന്), ജനറല്‍ കണ്‍വീനര്‍: സി. പ്രേമചന്ദ്രന്, കണ്‍വീനര്‍: കെ. പ്രഭാകരന്, ജോ. കണ്‍വീനര്‍: ടി.പി. ഉദയന്‍, മീറ്റ് ഡയറക്ടര്‍: വേണു ജി. നായര്‍, ട്രഷറര്‍ എം.പി. അനില്‍കുമാര്‍.

ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് മെമ്ബര്‍മാരായ എ. മൂസഹാജി, എം.ഹാരിസ്, പി.ടി. സുന്ദരന്‍, വി.എം. മോഹനന്, എന്‍. പത്മനാഭന്, ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന് സെക്രട്ടറി സി. ശശിധരന്, ജില്ലാ വെയ്റ്റ് ലിഫ്ടിംഗ് അസോസിയേഷന് വൈസ് പ്രസിഡന്റ് കബീര്‍ സലാല എന്നിവര്‍ സംസാരിച്ചു. അസോസിയേഷന് ട്രഷറര്‍ എം.പി. അനില്‍കുമാര്‍ നന്ദി പറഞ്ഞു.

