തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ഇറച്ചി കോഴികളില്‍ മാരക വിഷം. ഇറച്ചിക്കോഴികളില്‍ വളര്‍ച്ചക്കായി പ്രയോഗിക്കുന്നത് മാരക രാസവസ്തുക്കളാണെന്ന് കണ്ടെത്തി.
14 തരം കെമിക്കലുകളാണ് കോഴികള്‍ക്ക് നല്‍കുന്നത്. 40 ദിവസം കൊണ്ട് കോഴിക്ക് രണ്ടരകിലോ തൂക്കം വരെ ലഭിക്കാനാണ് രാസവസ്തുക്കള്‍ പ്രയോഗിക്കുന്നത്. ഇത് കൂടാതെ കോഴി ചത്താലും ഇറച്ചി കേടാതിരിക്കാന്‍ ഫോര്‍മാലിന്‍ കലര്‍ത്തുകയും ചെയ്യുന്നുണ്ട്.