അധ്യാപികയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: അധ്യാപികയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം പള്ളിമുക്ക് ജിവി നഗര്‍ ഗോപാലശേരി ക്ഷേത്രത്തിനു സമീപം ഗുരുലീലയില്‍ സിമി. ജി.ദാസ് (46) നെയാണ് തിങ്കളാഴ്ച രാവിലെ 7.30ഓടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൊല്ലം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു അധ്യാപികയാണ്. സംഭവസമയം വീട്ടിലുണ്ടായിരുന്നതായി പറയപ്പെടുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

കൊല്ലം സ്വദേശിയായ യുവാവിനെ അധ്യാപിക ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. മകള്‍ ഭര്‍ത്താവിന്റെ ബന്ധുവീടായ മയ്യനാട്ടാണ് താമസം. ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Advertisements

