ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു

വടകര: ക്ഷീര വികസന വകുപ്പും മൂരാട് ക്ഷീരോദ്പാദക സഹകരണ സംഘവും സംയുക്തമായി ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് വി പി നാരായണന്റെ അധ്യക്ഷതയില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി രജനി ഉദ്ഘാടനം ചെയ്തു. മൂരാട് നടന്ന പരിപാടിയില്‍ ആദായകരമായ പാലുദ്പാദനം എന്ന വിഷയത്തില്‍ ക്ഷീരവികസന ഓഫീസര്‍ എം ഉണ്ണിക്കൃഷ്ണന്‍ പ്രഭാഷണം നടത്തി.
വടകര ബ്ലോക്ക് ക്ഷീര സഹകരണ സംഘം ജൂലായ് 30 ന് വടകര ടൗണ്‍ ഹാളില്‍ നടത്തുന്ന ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി വിജയിപ്പിക്കാന്‍ തീരുമാനിച്ചു. എം ഫസലു പുതുപ്പണം നന്ദി പറഞ്ഞു.

