KOYILANDY DIARY.COM

The Perfect News Portal

മോദിജി, താങ്കള്‍ അന്വേഷിക്കൂ; ആരോപണം തെളിഞ്ഞാല്‍ ജയിലില്‍ പോകാന്‍ തയ്യാര്‍- രാഹുല്‍ഗാന്ധി

ഇരട്ടപൗരത്വം സംബന്ധിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി നടത്തിയ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി. താങ്കള്‍ അന്വേഷിച്ചോളൂ, കുറ്റം കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ജയിലിലടച്ചോളുവെന്നും രാഹുല്‍ പറഞ്ഞു.മോദിജി, താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണിപ്പോള്‍. അന്വേഷണ ഏജന്‍സികളെല്ലാം താങ്കളുടെ കീഴിലാണ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ചോളൂ. കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്. അല്ലാതെ, ആരോപണം ചൂണ്ടിക്കാണിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിട്ട് കാര്യമില്ല. അതേസമയം, ആരോപണത്തെ തള്ളിയ രാഹുല്‍ഗാന്ധി ഭയമില്ലെന്നും മോദിക്കെതിരായ പോരാട്ടത്തില്‍ നിന്ന് പിന്‍മാറില്ലെന്നും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമൊപ്പം നില്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Share news