പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം

കൊയിലാണ്ടി: താലൂക്കില്‍ റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പഞ്ചായത്ത് തലത്തില്‍ ജൂലൈ മൂന്ന് മുതല്‍ 27 വരെ രാവിലെ 10 മുതല്‍ 4.30 വരെ സ്വീകരിക്കും.
തീയതി, പഞ്ചായത്ത്, അപേക്ഷ സ്വീകരിക്കുന്ന സ്ഥലം, എന്നീ ക്രമത്തില്‍ :

ജൂലൈ മൂന്നിന് പേരാമ്പ്ര പഞ്ചായത്ത് ഹാള്‍, നാലിന് നടുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം, അഞ്ചിന് കീഴരിയൂര്‍ പഞ്ചായത്ത് ഹാള്‍, ആറിന് ചങ്ങരോത്ത് പഞ്ചായത്ത് ഹാള്‍, ഏഴിന് ചക്കിട്ടപ്പാറ പഞ്ചായത്ത് ഹാള്‍, ഒന്‍പതിന് കൂത്താളി കനറാ ബാങ്കിന് സമീപം, 10 ന് നൊച്ചാട് പഞ്ചായത്ത് ലൈബ്രറി ഹാള്‍, 11 ന് ചെറുവണ്ണൂര്‍ പഞ്ചായത്ത് ഹാള്‍, 12 ന് മേപ്പയൂര്‍ പഞ്ചായത്ത് ഹാള്‍, 13 ന് കൂരാച്ചൂണ്ട് സെന്റ് തോമസ് പാരിഷ്ഹാള്‍ 16 ന് അത്തോളി പഞ്ചായത്ത് ഹാള്‍, 17 ന് തിക്കോടി പഞ്ചായത്ത് ഹാള്‍, 18 ന് ഉളേള്യരി കമ്മ്യൂണിറ്റി ഹാള്‍, 19 ന് തുറയൂര്‍ പഞ്ചായത്ത് ഹാള്‍, 20 ന് ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്സ് ഹാള്‍, ചേമഞ്ചേരി, 21 ന് കായണ്ണ പഞ്ചായത്ത് ഹാള്‍, 24 ന് ബാലുശ്ശേരി പഞ്ചായത്ത് ഹാള്‍, 25 ന് കോട്ടൂര്‍ പഞ്ചായത്ത് സാംസ്ക്കാരിക നിലയം, കൂട്ടാലിട, 26 ന് പയ്യോളി മുന്‍സിപ്പല്‍ ഹാള്‍, 27 ന് പയ്യോളി മുന്‍സിപ്പല്‍ ഹാള്‍.
