ചുരം റോഡില്‍ ട്രക്ക് മറിഞ്ഞു

കുറ്റ്യാടി: തൊട്ടില്‍പാലം, വയനാട് ചുരം റോഡിലെ മൂന്നാം വളവില്‍ ഇന്നലെ കാലത്ത് വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന ട്രക്ക് മറിഞ്ഞു. ആളപായമില്ല. ശക്തമായ മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരം റോഡ് തകരുകയും വാഹന ഓട്ടം നിലക്കുകയും ചെയ്തപ്പോള്‍ കുറ്റ്യാടി, തൊട്ടില്‍പാലം ചുരം റോഡ് വഴിയായിരുന്നു മിക്ക വാഹനങ്ങളും വയനാട് ഭാഗങ്ങളിലേക്ക് പോയിക്കൊണ്ടിരിരുന്നത്. റോഡിന്റെ തകര്‍ച്ചയും വീതികുറവും മണ്ണിടിച്ചിലും വാഹനയാത്രയ്ക്ക് പ്രയാസമുണ്ടാക്കുകയാണ്.
