തെലങ്കാനയിലെ പെഡ്ഡപ്പള്ളിയില് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലു പേര് മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ പെഡ്ഡപ്പള്ളിയില് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലു പേര് മരിച്ചു. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് കുടുംബം സഞ്ചരിച്ച കാര്‍ ഇടിച്ചു കയറുകയായിരുന്നു. അരുണ്‍കുമാര്‍, ഭാര്യ സൗമ്യ ഇവരുടെ മക്കളായ അഖിലേഷ് കുമാര്‍(10), ഷന്‍വി(8) എന്നിവരാണ് മരിച്ചത്.
ഹൈദരാബാദില്‍ നിന്ന് 180 കിലോമീറ്റര്‍ മാറി കട്നാപ്പളളിക്ക് സമീപമാണ് അപകടം നടന്നത്. വാഹനമോടിച്ചിരുന്ന അരുണ്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്ക് ശ്രദ്ധിക്കാതെ പോയതാണ് അപകടത്തിലേക്ക് വഴിവെച്ചത്. പെഡ്ഡപ്പളളിയില് സ്കൂള്‍ നടത്തുകയാണ് മരിച്ച അരുണ്‍. ഹൈദരാബാദിലെ പോളിടെക്നിക്ക് സ്കൂളില്‍ സഹോദരനും ഭാര്യാസഹോദരനും അഡ്മിഷന് എടുത്തശേഷം കുടുംബസമേതം വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം.

കാറിന്റെ മുന്‍ഭാഗം മുഴുവന്‍ തകര്‍ന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിനായി സുല്‍ത്താനബാദ് ആശുപത്രിയിലേക്ക് മാറ്റി.

