KOYILANDY DIARY

The Perfect News Portal

കൊച്ചി തുറമുഖത്തിന്റെ ഓഹരി വില്‍പ്പനയ്ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി

കൊച്ചി തുറമുഖത്തിന്റെ ഓഹരി വില്‍പ്പനയ്ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇതടക്കം ആറു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.രാജ്യത്ത് ഇതാദ്യമായാണ് ഒരു തുറമുഖത്തിന്റെ ഓഹരി വില്‍പ്പനയിലൂടെ ധനസമാഹരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുവഴി 1,810 കോടി രൂപയുടെ ധനസമാഹരണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൊച്ചി തുറമുഖത്തിന്റെ 10 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെയും 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കും. കോള്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കുന്നതിലൂടെ 20,000 കോടിരൂപ സമാഹരിക്കാമെന്നാണു സര്‍ക്കാര്‍ കരുതുന്നതെന്ന് ഊര്‍ജമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.