സർവേയർ, പ്ലംബർ ട്രേഡുകളിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് ഗവ. ഐ.ടി.ഐ (എസ്.സി.ഡി.ഡി) സർവേയർ, പ്ലംബർ ട്രേഡുകളിലേക്കുളള
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള സീറ്റിൽ തൊണ്ണൂറ് ശതമാനം പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കും പത്ത് ശതമാനം മറ്റു വിഭാഗത്തിൽപ്പെട്ടവർക്കുമായിരിക്കും പ്രവേശനം. പരിശീലനം പൂർണമായും സൗജന്യമാണ്. അപേക്ഷ ഫോറം ഐ.ടി.ഐയിൽ നിന്ന് ലഭിക്കും. അപേക്ഷ 25-ന് മുമ്പ് ലഭിക്കണം. ഫോൺ: 0496 2621160, 9496218456.
